എംപി ഫണ്ടില്‍ നിന്ന് 1.04 കോടിയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി

Wednesday 8 November 2017 9:16 pm IST

കണ്ണൂര്‍: പി.കെ.ശ്രീമതി എംപിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുന്ന 1.04 കോടിയുടെ വിവിധ പ്രവൃത്തികള്‍ക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി. ജില്ലയിലെ ഒന്‍പത് സ്ഥലങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതില്‍ 54 ലക്ഷം രൂപ, 13 സ്‌കൂളുകള്‍ക്ക് കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ 26.1 ലക്ഷം, എടച്ചേരി നായനാര്‍ റോഡ് ടാര്‍ ചെയ്യുന്നതിന് 10 ലക്ഷം, മൂന്നു സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഉപകരണങ്ങള്‍ വാങ്ങാന്‍ 9 ലക്ഷം, കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ മാളികപ്പറമ്പ് എസ്‌സി കോളനിയില്‍ മൂന്ന് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 5.25 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. പി കരുണാകരന്‍ എം.പിയുടെ ഫണ്ടില്‍ നിന്ന് ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കാരാട്ട് ശ്രീനാരായണ കേളേജ് റോഡ് ടാര്‍ ചെയ്യുന്നതിന് എട്ട് ലക്ഷം രൂപയുടെയും കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ യോഗശാല-സിദ്ദീഖ്പള്ളി റോഡ് ടാറിംഗിന് 5.35 ലക്ഷം രൂപയുടെയും പ്രവൃത്തികള്‍ക്കും മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ ഫണ്ടില്‍ നിന്ന് ചൊക്ലി ഗ്രാമപഞ്ചായത്തിലെ പെരുമാള്‍മഠം ക്ഷേത്രം റോഡ് നിര്‍മാണത്തിന് മൂന്ന് ലക്ഷത്തിന്റെയും പ്രവൃത്തികള്‍ക്കും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.