കണ്ണൂര്‍: ചൊവ്വ ഹയര്‍ സെക്കന്ററി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ അവിനാഷ് ഹരി കണ്ണൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ ടീമിലേക്ക് യോഗ്യത നേടി. ഇന്ന് മുതല്‍ 14 വരെ തെലുങ്കാനയിലെ വാറങ്കലില്‍ നടക്കുന്ന ദേശീയ സ്കൂള്‍ ജൂനിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ അവിനാഷ് കേരളത്തെ പ്രതിനിധീകരിക്കും.
നിരവധി തവണ പ്രാദേശിക, സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ സമ്മാനം നേടിയിട്ടുള്ള അവിനാഷ് ഹരി സെപ്തംബറില്‍ നടന്ന അണ്ടര്‍ 17 ഓപ്പണ്‍ ചെസ്സില്‍ 2017 സംസ്ഥാന ചാമ്പ്യനായി. കോയമ്പത്തൂരില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ നയിച്ചിട്ടുണ്ട്. സഹോദരന് റോഷന് ഹരിയും ദേശീയ ചെസ്സ് താരമാണ്. കണ്ണൂരിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഹരീന്ദ്രന്‍-നിവ്യ ദമ്പതികളുടെ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: