കോട്ടയം: റെയില്‍വേ സ്റ്റേഷനിലെ പ്രീ -പെയ്ഡ് ഓട്ടോറിക്ഷ കൗണ്ടര്‍ പ്രവര്‍ത്തന രഹിതമായിട്ട് ഒന്നര വര്‍ഷം. യാത്രക്കാര്‍ കൂടുതല്‍ എത്തുന്ന തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വന്‍നഗരങ്ങളില്‍ പ്രീ- പെയ്ഡ് സംവിധാനം നല്ല നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് കോട്ടയത്ത് പ്രയോജനപ്പെടാതെ പോകുന്നത്. നിരക്ക് സംബന്ധിച്ച തര്‍ക്ക മൂലം ഓട്ടോ ഡ്രൈവര്‍മാര്‍ കൗണ്ടര്‍ ബഹിഷ്ക്കരിച്ചിരിക്കുകയാണ്. ഇതോടെ സുരക്ഷിത യാത്രയ്ക്ക് തുടങ്ങിയ പദ്ധതി നോക്കുകുത്തിയായി. കോട്ടയം നഗരത്തില്‍ കിലോമീറ്ററിന് 20 രൂപ നിരക്ക് ലഭിക്കുമ്പോള്‍ കൗണ്ടറില്‍ 16 രൂപയ്ക്കാണ് ഓടിയിരുന്നത്. ഈ നിരക്കില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ തയ്യാറാകത്തതാണ് കൗണ്ടര്‍ ബഹിഷ്ക്കരിച്ചതെന്ന് ഓട്ടോതൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ പ്രീ- പെയ്ഡ് സംവിധാനത്തോട് യാതൊരു എതിര്‍പ്പുമില്ലെന്നും അവര്‍ വ്യക്തമാക്കി. നിരക്ക് പുതുക്കാന്‍ തയ്യാറായാല്‍ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: