കാര്‍ഷിക സെമിനാറും എടിഎം കൗണ്ടര്‍ ഉദ്ഘാടനവും

Wednesday 8 November 2017 9:20 pm IST

ചെറുപുഴ: കേരള ഗ്രാമീണ്‍ ബാങ്ക് പാടിയോട്ടുചാല്‍ ശാഖ എടിഎം കൗണ്ടര്‍ ഉദ്ഘാടനവും പാടിയോട്ടുചാല്‍ ഫാര്‍മേഴ്‌സ് ക്ലബിന്റെ സഹകരണത്തോടെ കാര്‍ഷിക സെമിനാറും നാളെ നടക്കും. വൈകുന്നേരം മൂന്നിന് തുറമുഖ വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സി.കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് പി.നളിനി, കേരള ഗ്രാമീണ്‍ ബാങ്ക് ജനറല്‍ മാനേജര്‍ പി.ജനാര്‍ദ്ദനന്‍, ഫാര്‍മേഴ്‌സ് ക്ലബ് പ്രസിഡന്റ് വി.പി.ദാസന്‍, എം.കെ.ഈശ്വരന്‍ നമ്പൂതിരി, കെ.കോമളവല്ലി, സാബു മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിക്കും. കാര്‍ഷിക സെമിനാറില്‍ പി.കെ.രതീഷ്, ജി. നിഷ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.