തേങ്ങയ്ക്ക് 50; വെളിച്ചെണ്ണ @235

Wednesday 8 November 2017 9:28 pm IST

കൊച്ചി: വെളിച്ചെണ്ണ വില കുതിക്കുന്നു. 200 രൂപ മുതല്‍ 235 രൂപവരെയാണ് ഒരു കിലോ വെളിച്ചെണ്ണയുടെ ചില്ലറ വില. തേങ്ങയുടെ ഉത്പാദനം കുറഞ്ഞതാണ് വിലവര്‍ധനക്ക് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തേങ്ങയുടെ വില വര്‍ധനയുടെ പേര് പറഞ്ഞ് വെളിച്ചെണ്ണയ്ക്ക് ഇടനിലക്കാരും വ്യാപാരികളും അമിതവില ഈടാക്കുന്നതും പതിവായി. വര്‍ധന തടയാന്‍ സര്‍ക്കാര്‍ ഇടപെടലുമുണ്ടാകുന്നില്ല. വെളിച്ചെണ്ണയ്ക്ക് വിലയേറിയതോടെ വിപണിയില്‍ കിട്ടുന്നതിന്റെ ഗുണനിലവാരത്തിലും ആശങ്കയുയര്‍ന്നു. മായംചേര്‍ത്ത വെളിച്ചെണ്ണ വ്യാപകമായി വിപണിയിലെത്തുന്നുണ്ട്. ഇത് തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. വെളിച്ചെണ്ണ വില ഉയര്‍ന്നതോടെ ആളുകള്‍ മറ്റ് എണ്ണകള്‍ പാചകത്തിന് കൂടുതലായി ഉപയോഗിച്ചു തുടങ്ങി. ഇതോടെ, അവയ്ക്കും വിലവര്‍ധനയുണ്ടായിട്ടുണ്ട്. തവിടെണ്ണ വില 80 രൂപയായും പാമോയില്‍ വില 72 രൂപയായും ഉയര്‍ന്നു. കപ്പലണ്ടി എണ്ണയ്ക്ക് 160 രൂപയാണ് വില. കടുക് എണ്ണ വില 150 രൂപയിലെത്തി. സൂര്യകാന്തി എണ്ണയ്ക്ക് 96 രൂപവരെയാണ് വില. ഒരു കിലോ തേങ്ങയ്ക്ക് 50 രൂപയാണ് വില. ചെറിയ തേങ്ങ 6 എണ്ണത്തിന് 100 രൂപയും നല്‍കണം. തേങ്ങയ്ക്കും എണ്ണയ്ക്കും വില ഉയര്‍ന്നതോടെ അടുക്കള ബജറ്റ് താളം തെറ്റി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.