പൂഞ്ഞാര്‍: സ്വകാര്യ ടെലിഫോണ്‍ കമ്പനിയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതിനെടുത്ത കുഴികള്‍ മൂടാതെ കിടക്കുന്നത് അപകടക്കെണിയൊരുക്കുന്നു. പൂഞ്ഞാര്‍ തെക്കേക്കര പ്രാഥമാകാരോഗ്യ കേന്ദ്രത്തിനു മുമ്പിലെ കുഴിയില്‍ പതിച്ച് കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കു പരിക്കേറ്റു. കുഴിയെടുത്ത ഭാഗത്ത് അപകടസൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല. പരിക്കേറ്റവര്‍ പൂഞ്ഞാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. പൂഞ്ഞാര്‍ റോഡില്‍ കേബിള്‍ ഇടുന്ന ജോലി പൂര്‍ത്തിയായെങ്കിലും വിവിധയിടങ്ങളില്‍ ജോയിന്റുവരുന്ന സ്ഥലങ്ങള്‍ മൂടാതെ കിടക്കുകയാണ്. അപകടത്തിനിടയാക്കുന്ന ഇത്തരം കുഴികള്‍ ഉടനടി മൂടണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: