തൊഴിലധിഷ്ഠിത കോഴ്സുകള്‍

Wednesday 8 November 2017 9:33 pm IST

കൊച്ചി: എറണാകുളം കതൃക്കടവ് പുളിക്കല്‍ അവന്യൂ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അനിമേഷന്‍/വെബ് ഡിസൈന്‍ കോഴ്സുകള്‍ ആരംഭിക്കുന്നു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ്, വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേയ്ക്കിങ്ങ് എന്നിവയാണ് കോഴ്‌സുകള്‍. കോഴ്സുകളുടെ കാലാവധി ഒരു വര്‍ഷം. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡവലപ്മെന്റ് കോഴ്സിന്റെ കാലാവധി ആറ് മാസമാണ്. പ്ലസ് ടു പാസായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ആനിമേഷന്‍/വെബ് ഡിസൈന്‍/ഗ്രാഫിക് ഡിസൈന്‍ എന്നീ മേഖലകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കുന്നു. വിവരങ്ങള്‍ക്ക്: 0484-2971400.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.