ന്യൂദല്‍ഹി: മാര്‍ക്സിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ എബിവിപി നടത്തുന്ന ചലോ കേരള മഹാറാലിക്കായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക്. നവംബര്‍ 11ന് തിരുവനന്തപുരത്ത് നടക്കുന്ന റാലിയില്‍ ഒരുലക്ഷം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.
വിവിധ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘങ്ങള്‍ ട്രെയിനുകളില്‍ കേരളത്തിലേക്ക് യാത്ര തിരിച്ചു. ദല്‍ഹിയില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി പ്രത്യേക തീവണ്ടി തിരുവനന്തപുരത്തേക്ക് യാത്രയായി. ജമ്മുകശ്മീര്‍ മുതലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ദല്‍ഹി വഴി കേരളത്തിലേക്ക് വിദ്യാര്‍ത്ഥി സംഘങ്ങള്‍ യാത്ര പോയിട്ടുണ്ട്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ബംഗാള്‍, ഒറീസ, ബീഹാര്‍ തുടങ്ങിയ കിഴക്കന്‍ മേഖലകള്‍, യുപി, മധ്യപ്രദേശ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വലിയ വിദ്യാര്‍ത്ഥി പ്രാതിനിധ്യമാണ് കേരളത്തിലേക്ക് യാത്ര തിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: