ആപ്പിന്റെ ക്ഷണം നിരസിച്ച് രഘുറാം രാജന്‍

Thursday 9 November 2017 11:12 am IST

  ന്യൂദല്‍ഹി:ആം ആദ്മി പാര്‍ട്ടി പ്രതിനിധിയായി രാജ്യസഭയിലെത്താനുള്ള ക്ഷണം നിരസിച്ച് ആര്‍ബിഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. എം പി സ്ഥാനം സ്വീകരിക്കാന്‍ താല്പര്യമില്ലെന്ന് പത്രക്കുറിപ്പിലൂടെ അദ്ദേഹം അറിയിക്കുകയായിരുന്നു. മൂന്നുപേരെയാണ് ആം ആദ്മി പാര്‍ട്ടി രാജ്യസഭയിലേക്ക് അയക്കാവുന്നത്. ഇതിനായി ആപ് കണ്ടെത്തിയവരുടെ പട്ടികയില്‍ ഒന്നാമതായിരുന്നു രഘുറാം രാജന്റെ സ്ഥാനം. അതേസമയം എം പി സ്ഥാനം സ്വീകരിക്കാന്‍ താത്പര്യമില്ലെന്നും ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ജോലിയില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് യൂണിവേഴ്‌സിറ്റിയിലെ ആദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. രഘുറാം രാജന് ഇന്ത്യയിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുണ്ടെന്നും നിലവില്‍ അദ്ദേഹം ജോലിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു രാഷ്ട്രീയക്കാര്‍ക്കു പകരം വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനാണ് ആപ്പിന്റെ പുതിയ നീക്കം.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.