തിരുവനന്തപുരം: സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് അതീവ ഗുരുതരമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. യുഡിഎഫ് സര്‍ക്കാര്‍ തന്നെ വച്ച കമ്മിഷനാണെന്നും അതിനാല്‍ തന്നെ കമ്മിഷന് കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ അതീവ ഗുരുതരമാണെന്നും സുധീരന് വ്യക്തമാക്കി.
റിപ്പോര്‍ട്ട് സര്‍ക്കാര്‍ തിരുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആരോപിച്ചു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിനു പിന്നാലെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥന് ജസ്റ്റിസ് ജി.ശിവരാജനെ സന്ദര്‍ശിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: