മുംബൈ മോണോറെയിലില്‍ തീപിടിത്തം, ആളപായമില്ല

Thursday 9 November 2017 1:14 pm IST

  മുംബൈ: മുംബൈ മോണോറെയിലില്‍ തീപിടിത്തം. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വഡാല സ്റ്റേഷനിലാണ് തീപിടിത്തമുണ്ടായത്. രണ്ടു കോച്ചുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. കോച്ചുകളില്‍ യാത്രക്കാരില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണു പ്രഥമിക നിഗമനമെന്നും അധികൃതര്‍ അറിയിച്ചു. തീപിടിത്തം മറ്റു സര്‍വീസുകളെ ബാധിച്ചെങ്കിലും പിന്നീട് സര്‍വീസുകള്‍ പുനഃരാരംഭിച്ചു. ചെമ്പൂരില്‍ നിന്നും വഡാല സ്‌റ്റേഷന്‍ വരെയാണ് മോണോറെയില്‍ ലൈനുള്ളത്. പുലര്‍ച്ചെ അഞ്ചു മണിമുതല്‍ അര്‍ദ്ധരാത്രിവരെയാണ് മോണോറെയില്‍ സര്‍വീസുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.