പേരൂര്‍ക്കട: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കലിലൂടെ സഹകരണമേഖല ശക്തിപ്പെട്ടതായി ബിജെപി വക്താവ് എം.എസ്. കുമാര്‍. നോട്ട് അസാധുവാക്കല്‍ ദിനം കള്ളപ്പണ വിരുദ്ധദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബിജെപി വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെ താഴ്ത്തിക്കെട്ടാന്‍ ചില കേന്ദ്രങ്ങളില്‍ ആസൂത്രിതശ്രമം നടക്കുന്നു. ഇതു ജനങ്ങള്‍ വിശ്വസിക്കില്ല. ആശയപരമായ വിയോജിപ്പുണ്ടെങ്കില്‍ പദ്ധതികളെ മോശമായി ചിത്രീകരിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം വൈസ്പ്രസിഡന്റ് പാര്‍വതി അധ്യക്ഷത വഹിച്ചു. മീഡിയാ സെല്‍ കണ്‍വീനര്‍ സന്ദീപ് മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ വിജയകുമാര്‍, മധുസൂദനന്‍നായര്‍, രമ്യ രമേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: