പോത്തന്‍കോട്: സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് ടെമ്പോ വാനില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. നെടുവേലി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ തോന്നയ്ക്കല്‍ കുടവൂര്‍ സ്വദേശി ജിതിന്‍ലാല്‍ (17) ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ കൂടെ സഞ്ചരിച്ച ഇതേ സ്കൂളിലെ വിദ്യാര്‍ഥികളായ ശ്രീനാരായണപുരം സ്വദേശികളായ അജ്മല്‍ (17) പള്ളിനട, വിപിന്‍ (17) എന്നിവരെ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 8 ന് നന്നാട്ടുകാവ് അമാറുകുഴി വളവിലായിരുന്നു അപകടം. മൂവരും ബൈക്കില്‍ പോത്തന്‍കോട് നിന്ന് നെടുവേലി സ്കൂളിലേക്ക് പോകുകയായിരുന്നു. നന്നാട്ടുകാവ് അമാറുകുഴി വളവില്‍ വച്ച് മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ വെമ്പായത്തു നിന്ന് കിന്‍ഫ്രയിലേക്ക് ജീവനക്കാരെയും കൊണ്ടുപോയ ടെമ്പോ വാനില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് ജിതിന് മരിച്ചു. തുടര്‍ന്ന് നാട്ടുകാരാണ് പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: