തിരുവനന്തപുരം: നോട്ട് അസാധുവാക്കലിലൂടെ രാജ്യത്തെ കള്ളപ്പണക്കാരും കരിഞ്ചന്തക്കാരും പിന്‍വലിഞ്ഞെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. നവംബര്‍ 8 കള്ളപ്പണവിരുദ്ധദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബിജെപി ജില്ലാകമ്മിറ്റി സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ഒപ്പുശേഖരണ പരിപാടി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ ശുദ്ധീകരണ പ്രക്രിയയാണ് 500 ന്റെയും 1000 ന്റെയും നോട്ടുകളുടെ നിരോധനത്തിലൂടെ നടപ്പില്‍വരുത്തിയത്. വരുംനാളുകളില്‍ ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥ വലിയപുരോഗതിയാണ് കൈവരിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് അധ്യക്ഷത വഹിച്ചു.
സംവിധായകന് രാജസേനന്, ബിജെപി സീനിയര്‍ സിറ്റിസണ്‍ സംസ്ഥാന കണ്‍വീനര്‍ കെ. രാമന്‍പിള്ള, വക്താവ് എം.എസ്. കുമാര്‍, നിര്‍മാതാവ് വിനു കിരിയത്ത്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പാപ്പനംകോട് സജി, ബിജു ബി. നായര്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സിമിജ്യോതിഷ്, ജില്ലാ ഭാരവാഹികളായ പൂന്തുറ ശ്രീകുമാര്‍, വി. സുധര്‍മ, എം. ബാലമുരളി, ആര്.സി. ബീന, വിജയകുമാരി, സംസ്ഥാന നിര്‍വാഹക സമിതിഅംഗം വെള്ളനാട് കൃഷ്ണകുമാര്‍, മോര്‍ച്ച ജില്ലാ പ്രസിഡന്റുമാരായ ജി.പി. ശ്രീകുമാര്‍, ഹേമലത, പ്രശാന്ത് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: