വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ബന്ധു പിടിയില്‍

Thursday 9 November 2017 4:05 pm IST

അഞ്ചല്‍: അഗസ്ത്യകോട് ബന്ധുക്കള്‍ തമ്മിലുള്ള വാക്കേറ്റത്തെത്തുടര്‍ന്ന് ഭാര്യാ സഹോദരിയെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ ബന്ധു പിടിയില്‍. അഗസ്ത്യക്കോട് കുശിനിമുക്ക് കുട്ടന്‍കുന്നില്‍ സുരേന്ദ്രഭവനില്‍ വത്സല (53) യാണ് കൊല്ലപ്പെട്ടത്. ബന്ധുവും അയല്‍വാസിയുമായ ബാഹുലേയന്‍ (60) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാവിലെയുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ബാഹുലേയന്‍ കമ്പിവടി കൊണ്ട് വത്സലയെ മര്‍ദ്ദിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വത്സലയെ ബന്ധുക്കള്‍ അഞ്ചലിലെ സ്വകാര്യആശുപത്രില്‍ എത്തിച്ച് പ്രാഥമികചികിത്സ നല്‍കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രാവിലെ മരിച്ചു. പരേതനായ സുരേന്ദ്രനാണ് ഭര്‍ത്താവ്. മകന്‍ അഖില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.