കടുവാക്കുട്ടിലേയ്ക്ക് ചാടിയ ആള്‍ക്ക് എന്ത് സംഭവിച്ചു; വീഡിയോ വൈറലാകുന്നു

Thursday 9 November 2017 11:52 pm IST

ബീജിങ്: മൃഗശാലയ്ക്കുളളിലേയ്ക്ക് ചാടിയ ആളെ കടുവാക്കൂട്ടം ആക്രമിക്കുന്ന വീഡിയോ വൈറലാകുന്നു. ലക്ഷക്കണക്കിന് ആളുകളാണ് യു ട്യൂബില്‍ ഈ വീഡിയോ കണ്ടത്. നാലോ അഞ്ചോ കടുവകള്‍ ചേര്‍ന്ന് മൃഗശാലയ്ക്കുള്ളില്‍ അകപ്പെട്ട ആളെ ആക്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. അതില്‍ ഒരു കടുവ കഴുത്തില്‍ കടിച്ച് അയാളെ വലിക്കുന്നതും വീഡിയോയില്‍ കാണാം. കഴിഞ്ഞ മാസം ബംഗളൂരുവിലെ ബാനര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ കടുവാക്കുഞ്ഞുങ്ങളുടെ ആക്രമണത്തില്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. 41 വയസുകാരനായ ആഞ്ജനേയ മൃഗങ്ങള്‍ക്ക് കഴിക്കാനുള്ള മാംസം കൂട്ടില്‍ വയ്ക്കാന്‍ പോയപ്പോഴാണ് ആക്രമണത്തിന് ഇരയായത്. കൂടിന്റെ മറുവശത്തെ വാതില്‍ അടച്ചിരുന്നില്ല. ഈ വഴിയിലൂടെയെത്തിയ കടുവാക്കുഞ്ഞുങ്ങള്‍ ആഞ്ജനേയയെ ആക്രമിക്കുകയായിരുന്നു. https://youtu.be/l99RDAf7OHw  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.