ആലപ്പുഴ: സോളാര്‍ പീഡനത്തില്‍ ഉള്‍പ്പെട്ട കെ.സി. വേണുഗോപാല്‍ എംപി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടും, യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രകാശ് ബാബുവിനെ തിരുവനന്തപുരത്ത് ക്രൂരമായി തല്ലിച്ചതിലും പ്രതിഷേധിച്ച് യുവമോര്‍ച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംപിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.
പഴയവീട് ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ക്ഷേത്രത്തിന് സമീപം പോലീസ് തടഞ്ഞു. വേണുഗോപാലിന്റെ കോലം കത്തിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളും നടന്നു. പിന്നീട് സമരക്കാരെ അറസ്റ്റ് ചെയ്തു.
യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി അജി ആര്. നായര്‍, പ്രമോദ് കാരയ്ക്കാട്, സംസ്ഥാന സമിതിയംഗങ്ങളായ എസ്. സാജന്, ശ്രീരാജ് ശ്രീവിലാസം, ആര്. കണ്ണന്, ബിജു തുണ്ടില്‍, ആരോമല്‍, വരുണ്‍ ആലപ്പുഴ, ശ്രീജേഷ്, വിശ്വവിജയ്പാല്‍, സുനീഷ് പുഷ്കരന്, അനീഷ് രാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: