ചങ്ങനാശേരി: തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് ചങ്ങനാശേരി ഗ്രൂപ്പ് സമ്മേളനവും യാത്രയയപ്പു സമ്മേളനവും നടത്തി. ഗ്രൂപ്പ് പ്രസിഡന്റ് വി.കെ.ശ്രീകാന്ത് അദ്ധ്യക്ഷനായി. സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ഉണ്ണിക്കൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് താലൂക്ക് സംഘചാലക് പ്രൊഫ. പി.കെ.രാജപ്പന് നായര്‍ മുഖ്യ പ്രഭാഷണം നടത്തി. സര്‍വീസില്‍ നിന്നു വിരമിച്ചവരെ ആദരിക്കലും,എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കലും റ്റി.ഡി.ഇ.എസ് സംസ്ഥാന പ്രസിഡന്റ് എന്‍ പി കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു. റ്റി.രാകേഷ്, എം.ബി.രാജഗോപാല്‍, പി.എന്‍.ബാലകൃഷ്ണന്, കെ.എസ്. ഓമനക്കുട്ടന്, ആര്.ശങ്കരനാരായണന്, മുല്ലൂര്‍ ശ്രീകുമാര്‍, പി.ആര്.കണ്ണന്, ജി.സന്തോഷ് നെയ്യാറ്റിന്‍കര, മുരളീകൃഷ്ണന്, സി.ജനശ്വരന് കുട്ടി, കെ. ഡി. കൃഷ്ണകുമാര്‍, റ്റി.റ്റി. സിജുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: