തൊഴിലാളികള്‍ക്ക് കടന്നല്‍കുത്തേറ്റു

Thursday 9 November 2017 9:26 pm IST

അരൂര്‍: അരൂര്‍ പഞ്ചായത്തിനു സമീപമുള്ള ജപ്പാന്‍ കുടിവെള്ള ടാങ്കിന്റെ അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. പള്ളിത്തോട് സ്വദേശി ഷിനോജ്(26), അരൂക്കുറ്റി സ്വദേശി ഷിജി (48) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുരുതരമായി കുത്തേറ്റ ഷിജിയെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന ഷിനോജ് കടന്നല്‍ക്കൂട് ഇളകിയതോടെ മുകളിലേക്ക് ഓടിക്കയറി പിന്‍ഭാഗത്തുകൂടി പെട്ടെന്ന് താഴെയിറങ്ങിയതിനാല്‍ കൂടുതല്‍ കുത്തേല്‍ക്കാതെ രക്ഷപ്പെട്ടു. കുടിവെള്ള ടാങ്കിന്റെ ചവിട്ടുപടിയുടെ താഴെയായിരുന്നു കടന്നല്‍ക്കൂട്. രണ്ടുപേരും മുകളിലേക്ക് കയറുന്നതിനിടയില്‍ കടന്നല്‍ക്കൂട് ഇളകുകയായിരുന്നു. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ഷിജിയെ ഒന്നര മണിക്കൂറിനു ശേഷം ചേര്‍ത്തല നിന്നും അഗ്‌നിശമന സേനയെത്തി പുതപ്പില്‍ പൊതിഞ്ഞാണ് താഴെയിറക്കിയത്.രണ്ട് ആംബുലന്‍സ് സ്ഥലത്തുണ്ടായിരുന്നെങ്കിലും ഡ്രൈവര്‍മാര്‍ ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് പഞ്ചായത്ത് അംഗം മോളി ജസ്റ്റിനാണ് ആദ്യം അരൂരിലെ ഗവ.ആശുപത്രിയില്‍ എത്തിച്ചത്. അവിടെനിന്നും വിദഗ്ധ ചികിത്സയ്ക്കായി തുറവൂരിലേക്ക് മാറ്റുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.