മുംബൈ: ചൊവ്വയിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് ഒരു ലക്ഷം ഇന്ത്യക്കാര്‍. നാസയാണ് പൊതുജനങ്ങള്‍ക്ക് ഇത്തരമൊരു അവസരം മുന്നോട്ടുവച്ചത്. അടുത്ത വര്‍ഷം മേയ് അഞ്ചിനാണ് യാത്ര.
ചൊവ്വ ദൗത്യത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് നാസ ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ബോര്‍ഡിങ് പാസുകള്‍ ലഭ്യമാക്കുമെന്നും അറിയിച്ചിരുന്നു.
24,29,807 പേര് ഇതുവരെ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 1,38,899 ഇന്ത്യക്കാര്‍. പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: