സ്വകാര്യവ്യക്തിയുടെ കയ്യേറ്റം പഞ്ചായത്ത് ഒഴിപ്പിച്ചു

Thursday 9 November 2017 10:04 pm IST

ഉപ്പുതറ: കട്ടപ്പനയാറിന്റെ തീരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലം കയ്യേറ്റം കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് ഒഴിപ്പിച്ചു. കാഞ്ചിയാര്‍ കക്കാട്ടുകട സുമതികട പാലത്തിന് സമീപത്താണ് സ്വകാര്യ വ്യക്തി സ്ഥലം കൈയ്യേറിയത്. ഒരു വര്‍ഷം മുമ്പും ഇവിടെ ഇയാള്‍ കയ്യേറ്റം നടന്നിരുന്നു. ഇത് കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് ഒഴിപ്പിച്ചിരുന്നതാണ്. വീണ്ടും കയ്യേറി എന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കൃഷി ആവശ്യത്തിന് വേണ്ടി കയ്യേറിയ സ്ഥലത്തിന് സമീപത്തായി സ്വകാര്യവ്യക്തി ഭൂമി വാങ്ങിയിരുന്നു. സ്വന്തം സ്ഥലം കെട്ടിത്തിരിക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ പുറമ്പോക്ക് സ്ഥലം കൂടി കൈയ്യേറി കെട്ടിത്തിരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം മുന്‍പ് ഈ സ്ഥലത്ത് കയ്യേറ്റം ഒഴിപ്പിച്ചിരുന്നു. തുടര്‍ന്ന് താലൂക്ക് സര്‍വ്വേയര്‍ എത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തി തിരിച്ച് ഇട്ടിരിക്കുകയായിരുന്നു. ഈ ഭൂമിയിലാണ് വീണ്ടും കയ്യേറ്റം നടന്നത്. മതില്‍ കെട്ടി തിരിച്ച നിലയിലായിരുന്നു. പഞ്ചായത്ത് സ്വകാര്യ വ്യക്തിക്ക് കൈയേറ്റം പൊളിച്ചു നീക്കാന്‍ രേഖാമൂലം നോട്ടീസ് നല്‍കി. ഇത് സ്വീകരിക്കാതെ വന്നതോടെയാണ് ഇന്നലെ കയ്യേറ്റം നടത്തിയ സ്ഥലത്തെ മതില്‍ പെളിച്ച് നീക്കി ഒഴിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.