മറയൂര്‍: കാന്തല്ലൂര്‍ പഞ്ചായത്തിലെകീഴാന്തൂര് വാര്‍ഡിലെ ഗ്രാമസഭയില്‍ സംഘര്‍ഷം. ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താത്തത് പ്രകോപന പരമായി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.
ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ തന്റെ പേര് ഉള്പ്പെട്ടില്ലാത്തത് മായന്‍ പെരുമാള്ചോദ്യം ചെയ്തപ്പോള്‍ പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവ് പ്രശ്നത്തില്‍ ഇടപെടുകയുംവാക്കേറ്റംഉണ്ടാകുകയും ചെയ്തു. പഞ്ചായത്തംഗം മഹാലക്ഷ്മി, ഭര്‍ത്താവ് ശിവകുമാര്എന്നിവര് മറയൂരിലെ സ്വകാര്യ ആശുപത്രിയിലും മായന്‍ പെരുമാള്‍ അടിമാലി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവും മായന്പെരുമാളും തമ്മില്‍ അടിപിടിയും ഉണ്ടായി.ഗ്രാമസഭക്കെത്തിയവര്ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: