തൊടുപുഴ: വാട്ടര്‍ അതോറിറ്റി പുതിയ പ്ലാന്റ് നിര്‍മ്മിക്കുന്ന സ്ഥലത്ത് നില്ക്കുന്ന മാവ് ലേലം ചെയ്യുവാന്‍ തീരുമാനം.
13 ന് കട്ടപ്പന ഓഫീസില്‍ വെച്ചാണ് ലേലം ചെയ്യുന്നത്. പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം കരാര്‍ എടുത്തയാള്‍ ഒരു വിഭാഗം ജീവനക്കാരുടെ ഒത്താശയോടെ മാവ് മുറിച്ച് കടത്തുവാന്‍ നടത്തിയ നീക്കം പുറത്ത് കൊണ്ടുവന്നത് ജന്മഭൂമിയാണ്. ചട്ടങ്ങള്‍ മറികടന്നാണ് മാവ് മുറിക്കുവാനുള്ള ശ്രമം നടത്തിയത്. സംഭവം വിവാദമായതോടെ മാവ് മുറിച്ച് കടത്തുവാനുള്ള ശ്രമം വിഫലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: