കളമശ്ശേരി നഗരസഭയില്‍ നികുതിയടയ്ക്കല്‍ ഓണ്‍ലൈനില്‍

Thursday 9 November 2017 10:26 pm IST

കളമശ്ശേരി: നഗരസഭയില്‍ എല്ലാത്തരം നികുതികളും അടയ്ക്കാനായി ഇ - പെയ്മന്റ് സംവിധാനം നിലവില്‍ വരുന്നു. ഇതിന്റെ ഭാഗമായി കളമശ്ശേരി നഗരസഭയുടെ ഓഫീസുകളില്‍ വൈഫൈ സംവിധാനം സ്ഥാപിച്ചു. സൈ്വപ്പിംഗ് മെഷീനുകള്‍ അടുത്ത ദിവസം തന്നെ നഗരസഭയുടെ ജന സേവന കേന്ദ്രത്തില്‍ എത്തും. ഇതോടെ എടിഎം കാര്‍ഡ് ഉപയോഗിച്ചും പണമിടപാടുകള്‍ നടത്താം. തൊഴില്‍ നികുതി, വസ്തു നികുതി, കെട്ടിട നികുതി എന്നിവ ഇ - പെയ്മന്റിലൂടെ അടയ്ക്കാനാകും. ഇതിനായി വേണ്ട ഡേറ്റ എന്‍ട്രി അവസാനഘട്ടത്തിലാണ്. നിലയില്‍ ജനന മരണ രജിസ്‌ട്രേഷന്‍, പൊതുമരാമത്ത് ജോലികളുടെ ടെന്‍ഡര്‍ സമ്പ്രദായം തുടങ്ങിയവ ഇ-ഗവേണന്‍സ് വഴിയാണ് നടക്കുന്നത്. പെന്‍ഷന്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ് . ഇതിനായി 10 ലക്ഷം രൂപയും മാറ്റിവച്ചിട്ടുണ്ട്. ആരോഗ്യം, റവന്യൂ വിഭാഗങ്ങളില്‍ ഫയലുകള്‍ ഡിജിറ്റലൈസ് ചെയ്തുകൊണ്ടിരിക്കുകയാണ്. അതും പൂര്‍ത്തിയായാല്‍ ഇ-ഗവേണന്‍സ് എന്ന പദ്ധതി പൂര്‍ണ്ണമായും നടപ്പിലാകുമെന്ന് കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍ അറിയിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.