കള്ളപ്പണത്തിനെതിരെ പോരാട്ടം തുടരും : ബിജെപി

Thursday 9 November 2017 10:26 pm IST

തൃശൂര്‍: കള്ളപ്പണ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി ജില്ലയില്‍ നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. ചേലക്കര: പഴയന്നൂരില്‍ പൊതുയോഗം സംഘടിപ്പിച്ചു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ആര്‍ ഹരി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് പി.കെ മണി അദ്ധ്യക്ഷത വഹിച്ചു. എസ്.സി. മോര്‍ച്ച ജില്ലാ സെക്രട്ടറി സജീവന്‍ പള്ളത്ത് മുഖ്യ പ്രഭാഷണം നടത്തി.രാജേഷ് നമ്പ്യാത്ത്, പ്രഭാകരന്‍ മാഞ്ചാടി,എം.യു കൃഷ്ണന്‍കുട്ടി, കെ.സന്തോഷ്, ടി.സി.പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു. വടക്കാഞ്ചേരി: ഓട്ടുപാറയില്‍ നടന്ന പൊതുയോഗം ബിജെപി മേഖലാ ജന. സെക്രട്ടറി എ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ.ഗിരിജന്‍ നായര്‍ ,സംസ്ഥാന കൗണ്‍സില്‍ അംഗം പി.ജി. രവീന്ദ്രന്‍, എസ്.രാജു, കെ.കെ.സുരേഷ്, ഗോപിദാസ് സംസാരിച്ചു. പുതുക്കാട് : പുതുക്കാട് മേഖലാ വൈസ് പ്രസിഡന്റ് പി.എം. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കെ. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.സി.മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.കെ. ബാബു, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ.ജി. രാജേഷ്, കെ.എസ്. വൈശാഖ് എന്നിവര്‍ സംസാരിച്ചു. അന്തിക്കാട്: കള്ളപ്പണവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി നാട്ടിക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി.അന്തിക്കാട് സെലിബ്രേഷന്‍ ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനം ഭാരതീയ വിചാര കേന്ദ്രം മദ്ധ്യമേഖലാ സെക്രട്ടറി ഷാജിവരവൂര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സേവ്യന്‍ പള്ളത്ത് അദ്ധ്യക്ഷ വഹിച്ചു. ടി.വി.സുബ്രഹ്മണ്യന്‍, ശ്യാമ പ്രേമദാസ്, ലിജി മനോഹരന്‍, എന്‍.കെ ഭീതിഹരന്‍, ദിനേശ് കണ്ണോളി, ഉദയന്‍ തെക്കിനിയേടത്ത്, സുധീര്‍ പള്ളിപ്പുറം, എം.ജി.മനോജ് ,ഗോകുല്‍ കരിപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു. തൃശൂര്‍: തൃശൂരില്‍ എസ്‌സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സര്‍ജു തൊയക്കാവ് ഉദ്ഘാടനം നിര്‍വഹിച്ചു. വിനോദ് പൊള്ളഞ്ചേരി അദ്ധ്യക്ഷനായി. വി.രാവുണ്ണി, ഐ.ലളിതാംബിക, വിന്‍ഷി അരുണ്‍കുമാര്‍, രഘുനാഥ് സി.മേനോന്‍, പ്രദീപ്കുമാര്‍ മുക്കാട്ടുകര, ഷാജന്‍ ദേവസ്വം പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.