തൃപ്രയാര്‍ : ചരിത്ര പ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് 35 ദിവസം നീണ്ടു നില്ക്കുന്ന നിറമാലയ്ക്ക് ഇന്ന് തുടക്കം കുറിക്കും. വൈകീട്ട് 5 മണിക്ക് തൃപ്രയാര്‍ ജംഗ്ഷനില്‍ നിന്നും വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഘോഷയാത്രയോടെ പരിപാടിക്ക് തുടക്കം കുറിക്കും. ഇന്നത്തെ നിറമാല ദേവസ്വം സ്റ്റാഫിന്റെയും മാനേജരുടേയും വക വഴിപാടാണ്.
ഈ വര്‍ഷം ഡിസംബര്‍ 13നാണ് തൃപ്രയാര്‍ ഏകാദശി. ഏകാദശിയോടനുബന്ധിച്ച് ഡിസംബര്‍ 2 മുതല്‍ തെന്നിന്ത്യയിലെ പ്രമുഖ കലാകാരന്മാരും ആദ്ധ്യാത്മികാചാര്യന്മാരും പങ്കെടുക്കുന്ന ക്ഷേത്രകലകള്‍, സംഗീതോത്സവം, നൃത്തനൃത്യങ്ങള്‍, പ്രഭാഷണ പരമ്പരകള്‍ എന്നിവ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: