തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷന് എറ്റേണല്‍ സ്പോര്‍ട്സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന അണ്ടര്‍ 15 ടി – 20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് പാരഗണ്‍ സ്റ്റിമുലസ് കെസിഎ കപ്പ് 18ന് ആരംഭിക്കും.
14 ജില്ലകളില്‍ നിന്നുള്ള 224 സ്ക്കൂളുകള്‍ പങ്കെടുക്കും. വിവിധ ജില്ലകളിലായി നടക്കുന്ന പ്രാഥമിക റൗണ്ടുകള്‍ നോക്കൗട്ട് അടിസ്ഥാനത്തിലാണ്. സെമിഫൈനല്‍ മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടക്കും. ഫൈനല്‍ ഡിസംബര്‍ 7ന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിലാണ് നടക്കുക. സഞ്ജു സാംസണാണ് ടൂര്‍ണ്ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍.വിജയികള്‍ക്കും റണ്ണേഴ്സ് അപ്പിനും ട്രോഫികളും ഉപഹാരങ്ങളും സമ്മാനിക്കും.
ടൂര്‍ണ്ണമെന്റിന്റെ ജഴ്സി സഞ്ജുസാംസണ് പുറത്തിറക്കി. സഞ്ജുവിന് പുറമെ കെസിഎ വൈസ് പ്രസിഡണ്ട് റോങ്ക്ളിന് ജോണ്‍, ടിഡിസിഎ സെക്രട്ടറി വിനോദ് എസ്. കുമാര്‍, എസ് രമേഷ്, രഞ്ജിത് തോമസ്, എറ്റേണല്‍ സ്പോര്‍ട്സ് ഡയറക്ടര്‍ ഫിലിപ്പ് ജോണ്‍, പാരഗണ്‍ സ്റ്റിമുലസ് മാര്‍ക്കറ്റിങ്ങ് മേധാവി ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: