ഗുരുവായൂര്‍: രാഷ്ട്രീയ സ്വയം സേവക സംഘം സര്‍കാര്യവാഹ് സുരേഷ് ജോഷി (ഭയ്യാജി ജോഷി) നാളെ ഗുരുവായൂരിലെത്തും. ആര്‍എസ്എസ് സേവാ വിഭാഗമായ സേവാഭാരതിയുടെ സേവാസംഗമം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തുന്നത്.
നാളെ രാവിലെ 10.30 ന് ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പരിസരത്ത് പ്രത്യേകം ഒരുക്കിയ സേവാസംഗമത്തിന്റെ പ്രധാന വേദിയായ എന്‍.ഡി. ആര്യന് നഗറിലാണ് ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
സേവാഭാരതി, ബാലവികാസ കേന്ദ്ര സമന്വയ സമിതി, സക്ഷമ, വനവാസി വികാസ കേന്ദ്രം, വിവേകാനന്ദ മെഡിക്കല്‍ മിഷന്, ഗോസേവ, സേവാവ്രതി സംസ്ഥാന് തുടങ്ങിയ സംഘടനകളുടെ മുവ്വായിരത്തിലധികം പ്രതിനിധികളുടെ സംഗമമാണ് നാളെയും മറ്റന്നാളുമായി നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: