കൊല്ലം: ഗുണഭോക്താക്കളുടെ വീടുകളില്‍ സാമൂഹ്യ സുരക്ഷാ പെന്ഷന് എത്തിച്ചതിന് കാര്‍ഷിക വായ്പ സംഘങ്ങള്‍, മറ്റ് വായ്പാ സംഘങ്ങള്‍ എന്നിവയ്ക്ക് ഇന്‍സെന്റീവ് ഇനത്തില്‍ സര്‍ക്കാര്‍ നല്‍കിയത് 18,30,12,900 രൂപ. ഒരു ഗുണഭോക്താവിന് പെന്ഷന് വിതരണം ചെയ്യുന്നതിന് 50 രൂപ നിരക്കില്‍ വായ്പാ സംഘങ്ങള്‍ക്ക് ലഭിക്കും.
ഇത്തരത്തില്‍ 2017 ഏപ്രില്‍ മാസം, 2016 ജൂണ്‍ മുതല്‍ ഏപ്രില്‍വരെയുള്ള പെന്ഷന് കുടിശ്ശികയും 2017 മെയ് മുതല്‍ ആഗസ്റ്റ് വരെയുള്ള പെന്‍ഷനും വിതരണത്തിന്റെ ഇന്‍സെന്റീവ് തുകയാണ് ഇപ്പോള്‍ അനുവദിച്ചത്. രണ്ടു ഘട്ടങ്ങളിലായി 36,65,305പേര്‍ക്കാണ് പെന്ഷന് വിതരണം ചെയ്തത്.ബാങ്കുകള്‍ക്ക് അനുവദിച്ചത്: കോര്‍പ്പറേഷനില്‍-5,961,550, നഗരസഭ-23,013,700, ഗ്രാമ പഞ്ചായത്ത്-154,037,650 രൂപയുമാണ് നല്‍കിയത്.
പല സ്ഥലത്തും സിപിഎം മെമ്പര്‍മാരോ, സിപിഎം നേതാക്കളോ ആണ് പെന്ഷന് വിതരണം ചെയ്തിരുന്നത്. ഇന്‍സെന്റീവ് തുക മറച്ചു വച്ച് പെന്ഷന് നല്കുമ്പോള് ഗുണഭോക്താവില്‍ നിന്ന് വിതരണ കൂലി ഇനത്തില്‍ 100-200രൂപവരെ പലസംഘങ്ങളും ഈടാക്കിയിട്ടുണ്ട്. ഇതിന് പുറമെ പാര്‍ട്ടി ഫണ്ട്, പത്രം തുടങ്ങിയവയ്ക്കും തുക വാങ്ങി. ഇതോടെ പലരും അദാലത്തുകളില്‍ പെന്ഷന് നേരിട്ടു വേണ്ടെന്നും അക്കൗണ്ടുകളിലൂടെ മതിയെന്നും അപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: