കണ്ണൂര്‍: യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പ്രകാശ് ബാബുവിന് നേരെയുണ്ടായ പോലീസ് അക്രമത്തില്‍ യുവമോര്‍ച്ച പ്രതിഷേധിച്ചു. കണ്ണൂര്‍ നഗരത്തില്‍ പ്രകടനവും പ്രതിഷേധയോഗവും ചേര്‍ന്നു. പ്രതിഷേധയോഗം യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് ബിജു എളക്കുഴി ഉദ്ഘാടനം ചെയ്തു. ഒരു പ്രകാശ്ബാബുവിനെ പോലീസിനെ വിട്ടു തല്ലിച്ചതച്ചാല്‍ കേരളത്തിലെ യുവമോര്‍ച്ച മിണ്ടാതിരിക്കുമെന്ന് സിപിഎം കരുതേണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍, സി.സി.രതീഷ്, അജേഷ് നടുവനാട്, എം.അര്ജുന്, എസ്.വിജയ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: