ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ഇന്ന് കണ്ണൂരില്‍ ആരംഭിക്കും

Friday 10 November 2017 1:52 am IST

കണ്ണൂര്‍: റവന്യു ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ഇന്നും നാളെയുമായി കണ്ണൂരിലെ അഞ്ച് വിദ്യാലയങ്ങളിലായി നടക്കും. സെന്റ് തേരെസാസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസ്, ഗണിത ശാസ്ത്രമേള പള്ളിക്കുന്ന് ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂള്‍, സാമൂഹ്യ ശാസ്ത്രമേള സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസിലും പ്രവൃത്തിപരിചയമേള ചൊവ്വ ഹയര്‍സെക്കന്ററി സ്‌ക്കൂള്‍, ചൊവ്വ ധര്‍മ്മസമാജം യുപി സ്‌ക്കൂളിലും ഐടി മേള കണ്ണൂര്‍ ജിവിഎച്ച്എസ്എസിലുമാണ് നടക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രമേളയില്‍ 30 ഇനങ്ങളില്‍ 1320 കുട്ടികളും ഗണിതശാസ്ത്രമേളയില്‍ 36 ഇനങ്ങളില്‍ 1050 കുട്ടികളും സാമൂഹ്യ ശാസ്ത്രമേളയില്‍ 19 ഇനങ്ങളില്‍ 810 കുട്ടികളും പ്രവൃത്തി പരിചയമേളയില്‍ 120 ഇനങ്ങളിലായി 3600 കുട്ടികളും ഐടി മേളയില്‍ 20 ഇനങ്ങളിലായി 420 കുട്ടികളുമാണ് പങ്കെടുക്കുന്നതെന്ന് വിദ്യാഭ്യാസ ഉപഡയരക്ടര്‍ യു.കരുണാകരന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മേളയോടൊപ്പം വൊക്കേഷണല്‍ എക്‌സ്‌പോയും ഈ ദിവസങ്ങളില്‍ കണ്ണൂര്‍ ജിവിഎച്ച്എസ്എസില്‍ നടക്കും. 41 സ്‌ക്കൂളുകളില്‍ നിന്നുമുള്ള 50സ്റ്റാളുകളാണ് എക്‌സ്‌പോയില്‍ ഉണ്ടാവുക. 200 കുട്ടികള്‍ പങ്കെടുക്കും. ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം പത്തിന് രാവിലെ 10.30 ന് ചൊവ്വ ഹയര്‍സെക്കന്ററി സ്‌കൂളില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിക്കും. മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ പബ്ലിസിറ്റി കണ്‍വീനര്‍ കെ.ടി.സാജിദ്, ജി.പ്രമോദ്കുമാര്‍, ആര്‍.ഇബ്രാഹിംകുട്ടി, കെ.പി.പ്രജീഷ് പങ്കെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.