കണ്ണൂര്‍: കണ്ണൂര്‍ ഋഷിദേവ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന്് മുതല്‍ 12 വരെ കണ്ണൂരില്‍ സര്‍വ്വേശ്വര മഹായാഗം നടക്കും.
തളാപ്പ് സുന്ദരേശ്വരക്ഷേത്രാങ്കണത്തില് തുടര്‍ച്ചയായി 54 മണിക്കൂര്‍ നടക്കുന്ന മഹായാഗത്തിന്റെ മുഖ്യയജ്ഞാചാര്യന്‍ ബാഗ്ലൂര് ശക്തിവേദ വെല്‍നസ് മിഷന് സ്ഥാപകനായ സദ്ഗുരു ഋഷിദേവ് നരേന്ദ്രജിയാണ്. ഓരോ മണിക്കൂറിലും വ്യത്യസ്ത ഔഷധസസ്യങ്ങളാണ് ഹവിസ്സിലേക്ക് അര്‍പ്പിയ്ക്കുക. അഞ്ച് തരം എണ്ണയും അര്‍പ്പിക്കപ്പെടും. 18 അടി വ്യാസമുളള അഗ്നിഹോത്രമാണ് യാഗത്തിനായി തയ്യാറാക്കിയിട്ടുളളത്.
സമൂഹത്തിലെ ജനങ്ങളുടെ ആരോഗ്യം, സമ്പത്ത്, പരസ്പര ബന്ധം എന്നിവയുടെ നന്മ ലക്ഷ്യമാക്കി നടത്തുന്ന യാഗത്തിന്റെ ഭാഗമായി ആത്മീയശാക്തീകരണ ശില്‍പ്പശാല നാളെ രാവിലെ 10 മണിക്ക് നടക്കും. ഇന്നും നാളെയും വൈകുന്നേരം 5 മണിക്ക് സദ്ഗുരു ഋഷിദേവ് നരേന്ദ്രജി പ്രഭാഷണം നടത്തും. ഐശ്വര്യത്തിനും ദോഷ നിവാരണത്തിനുമായി വിവിധ വഴിപാടുകളും മഹായാഗത്തിന്റെ ഭാഗമായി ഭക്തജനങ്ങള്‍ക്കായി ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.12 ന് വൈകുന്നേരം 3 മണിക്ക് യാഗം സമാപിക്കും. കണ്ണൂര്‍ കൃഷ്ണ ജ്വല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ ഡോ.സി.വി.രവീന്ദ്രനാഥാണ് യാഗരക്ഷാ പുരുഷുന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: