പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലാ കേരളാ സ്കൂള്‍ കലോത്സവം 27 മുതല്‍ പയ്യന്നൂരില്‍വെച്ച് നടക്കും.15 വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നായി 5000ഓളം കലാപ്രതിഭകള്‍ പങ്കെടുക്കും. കലോത്സവ നടത്തിപ്പിനായി ചേര്‍ന്ന സംഘാടക സമിതി യോഗം സി.കൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്മാന് ശശിവട്ടക്കൊവ്വല്‍, വൈസ് ചെയര്മാന് കെ.പി.ജ്യോതി, ഡിഡിഇ യു.കരുണാകരന്, കെ.പ്രഭാകരന്, പി.ഒ.മുരളീധരന്, ടി,വി.വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: