ചെറുപുഴ: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുമേനിയിലെ കെ.ജി.സനു(32)വിനെയാണ് ചെറുപുഴ എസ്ഐ പി.സുകുമാരന്‍ അറസ്റ്റ് ചെയ്തത്. പ്രാപ്പോയില്‍ ഈസ്റ്റില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. അക്രമത്തില്‍ പരിക്കേറ്റ യുവതി ചെറുപുഴ സഹകരണ ആശുപത്രിയില്‍ ചികില്‍സ തേടി. ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയെന്നു കാണിച്ച് മുന്‍പ് യുവതി ഇയാള്‍ക്കെതിരേ ചെറുപുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്നു പറയുന്നു. കോടതിയില്‍ ഹാജരാക്കിയ സനുവിനെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: