തളിപ്പറമ്പ്: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനത്തിന് തളിപ്പറമ്പില്‍ തുടക്കമായി. തൃച്ചംബരം അമൃത ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി ഭാസ്കരന് വടക്കൂട്ട് ഉദ്ഘാടനം ചെയ്തു. ടി.ദിനേശന് അധ്യക്ഷത വഹിച്ചു. പി.സി.വിജയരാജന്‍, ജനാര്ദ്ദനന് മാസ്റ്റര്‍, കെ.ആര്.ജഗദീശന്, കുഞ്ഞലവി പോക്കാട്ട്, കെ.പി.ശശി, എ.പി.ഗംഗാധരന്, കെ.സതീശന് തുടങ്ങിയവര്‍ സംസാരിച്ചു. പി.ദാമോദരന്‍ സ്വാഗതം പറഞ്ഞു. വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം നഗരസഭാ ചെയര്മാന് മഹമൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. വി.കെ.സുരേഷ് ബാബു സംസാരിച്ചു.
ഇന്ന് വൈകുന്നേരം 5 മണിക്ക് ടൗണ്‍ സ്ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി കടന്നപ്പളളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ചെറുകിട കരാറുകാരുടെ ഏക സംഘടനയാണ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് അസോസിയേഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: