പട്ടികവര്‍ഗ്ഗ സംരഭകര്‍ക്കുള്ള വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു

Friday 10 November 2017 2:02 am IST

കണ്ണൂര്‍: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതിയായ പട്ടിക വര്‍ഗ്ഗ സംരഭകര്‍ക്കുള്ള വായ്പാ പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി അര്‍ഹരായ യുവതീയുവാക്കളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍രഹിതരും 18നും 50നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98000 രൂപയിലും നഗര പ്രദേശങ്ങളില്‍ 1,20000 രൂപയിലും കവിയാന്‍ പാടില്ല. മേല്‍ പദ്ധതികള്‍ പ്രകാരം അനുവദനീയമായ വായ്പാ തുകക്കുള്ളില്‍ വിജയസാധ്യതയുള്ള ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും (കൃഷിഭൂമി വാങ്ങല്‍, മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ) ഗുണഭോക്താവിന് ഏര്‍പ്പെടാവുന്നതാണ്. പരമാവധി രണ്ട്‌ലക്ഷം രൂപയാണ് വായ്പലഭിക്കുക. വായ്പാ തുക ആറ് ശതമാനം പലിശ നിരക്കില്‍ അഞ്ച് വര്‍ഷംകൊണ്ട് തിരിച്ചടക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ഫോണ്‍: 04972 2705036.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.