കണ്ണൂര്‍: കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ ശ്രീനാരായണ സേവാസമിതി മന്ദിരം അക്രമിച്ച് നാശനഷ്ടം വരുത്തിയ സംഭവത്തില്‍ ശ്രീനാരായഗുരു ധര്‍മ്മ പ്രചരണ സഭ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. മന്ദിരത്തിനുണ്ടായ നാശനഷ്ടം അക്രമികളില്‍ നിന്നും ഈടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടി.എം.പ്രദീപ് അധ്യക്ഷതവഹിച്ചു. മോഹനന് പൊന്നമ്പേത്ത്, കെ.പി.പവിത്രന്, എം.ബാലന്, സ്വാമി പ്രേമാനന്ദ, ഭാഗ്യശീലന്‍ ചാലാട്, രഞ്ചിത്ത് പുന്നോല്‍, വി.കെ.ഭാസ്കരന് മാസ്റ്റര്‍, എം.കെ.രഞ്ചിത്ത്, കെ.സി.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍, മണിവര്ണ്ണന്, സജീവന് ആറളം എന്നിവര്‍ സംസാരിച്ചു.
തലശ്ശേരി: തൊക്കിലങ്ങാടി ശ്രീനാരായണഗുരുമന്ദിരത്തിന് നേരെയുണ്ടായ അക്രമത്തില്‍ തലശ്ശേരി എസ്എന്‍ഡിപി യൂണിയന് പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം അധികൃതരോട് അഭ്യര്‍ത്ഥിച്ചു. കെ.ശശിധരന് അധ്യക്ഷതവഹിച്ചു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ടി.പി.രഘുറാം, വി.ജിതേഷ്, കെ.പി.രതീഷ്ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: