കണ്ണൂര്‍: ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് വിവിധ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് പരിശീലനം സംഘടിപ്പിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്) പി.ആര്.പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗ്ഗീസ്, കേരള സ്റ്റേറ്റ് ഐടി മിഷന് ജില്ലാ പ്രൊജക്ട് മാനേജര്‍ സി.എം.മിഥൂന്കൃഷ്ണ, കെ.വി.ദീപാങ്കുരന് തുടങ്ങിയവര്‍ സംസാരിച്ചു.
ആധാര്‍ തിരുത്തുന്നതിന് ആവശ്യമായ സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട (യു.സി.എല്‍ ) സംശയനിവാരണവും, ഇലക്ഷന് ഐഡി കാര്‍ഡ് രജിസ്ട്രേഷന്, പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് രജിസ്ട്രേഷന്, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് രജിസ്ട്രേഷന്, നവോദയ രജിസ്ട്രേഷന്, പിഎംജി ദിശ രജിസ്ട്രേഷന് എന്നിവയുമായി ബന്ധപ്പെട്ട ക്ലാസ്സുകളും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: