ന്യൂദല്‍ഹി: ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് നല്കാന് താന്‍ ആവശ്യപ്പെട്ടെന്ന സരിതയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോളാര്‍ കേസ് ഗൗരവതരമായ വിഷയമാണെന്ന വി.എം സുധീരന്റെ നിലപാടിനോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗൗരവത്തോടെയാണ് വിഷയത്തെ കോണ്‍ഗ്രസ് സമീപിക്കുന്നത്. നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചതല്ലാതെ കമീഷന് റിപ്പോര്‍ട്ടില്‍ ഇതൊന്നും പറയുന്നില്ല. കമ്മീഷന്റെ വിശ്വാസ്യത തുലാസിലാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സോളാര്‍ കമീഷന് റിപ്പോര്‍ട്ട് വിശദമായി പഠിച്ചു വരികയാണ്. ആരോപണങ്ങളെ രാഷ്ട്രീയവും നിയമപരവുമായി നേരിടും. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിനെയോ യു.ഡി.എഫിനെയോ ദുര്‍ബലപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: