ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബിജെപി വന്‍ വിജയം നേടുമെന്ന് സര്‍വേ

Friday 10 November 2017 12:03 pm IST

  അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടി അധികാരത്തില്‍ വരുമെന്ന് സര്‍വെ റിപ്പോട്ടുകള്‍. ബിജെപിക്ക് 113 മുതല്‍ 121 വരെ സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന് എബിപി- സിഎസ്ഡിഎസ് നടത്തിയ സര്‍വേയില്‍ പറയുന്നു. കോണ്‍ഗ്രസിന് 58 മുതല്‍ 64 വരെ സീറ്റുകള്‍ നേടാനാകുമെന്നാണ് സര്‍വേ ഫലം. സൗരാഷ്ട്ര കച്ചിലും വടക്കന്‍ ഗുജറാത്തിലുമായിരിക്കും കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുക. സൗരാഷ്ട്രയില്‍ ഇഞ്ചോടിഞ്ച് മത്സരമായിരിക്കും ഇരു മുന്നണികളും കാഴ്ച വയ്ക്കുക. അതേസമയം, മദ്ധ്യ ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാണെന്നും സര്‍വേ പറയുന്നു. പരമ്പരാഗത വോട്ടുകളുടെ ചോര്‍ച്ചയാണ് ഇവിടെ കോണ്‍ഗ്രസിനെ വലയ്ക്കുന്നത്. ഡിസംബര്‍ 9, 14 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.