കണ്ണൂര്‍: മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ 19 ന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ബീച്ച് മാരത്തോണിന് മുന്നോടിയായി 11 ന് വൈകീട്ട് 4 മണിക്ക് മുഴപ്പിലങ്ങാട് ബീച്ചില്‍ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് 19 നു സംഘടിപ്പിക്കുന്ന മാരത്തോണിന് മൊത്തം 8 കിലോമീറ്റര്‍ ആണ് ഉണ്ടാകുക . ഇതില്‍ 4 കി.മീവെള്ളത്തിലൂടെയും 4 കി.മീ. കരയിലൂടെയും ആയിരിക്കും. 60,000, 40,000, 20000 എന്നിങ്ങനെയാണ് ഒന്ന്. രണ്ട്, മൂന്ന് സമ്മാനങ്ങള്‍. 17 വരെ ഡിടിപിസി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0497-2706336, 9645454500.
പ്രതികരിക്കാൻ ഇവിടെ എഴുതുക: