മാടായി ഉപജില്ലാ കലോത്സവം: കുഞ്ഞിമംഗലം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

Friday 10 November 2017 7:17 pm IST

പിലാത്തറ: കുഞ്ഞിമംഗലം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന മാടായി ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ കുഞ്ഞിമംഗലം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജിബിവിഎച്ച്എസ്എസ് മാടായിയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പുതിയങ്ങാടി ജമാ അത്ത് എച്ച്എസ്എസും റണ്ണര്‍ അപ്പായി . യുപി വിഭാഗത്തില്‍ ചെറുകുന്ന് ബക്കിത്ത ഇംഗ്ലീഷ് സ്‌കൂള്‍ ചാമ്പ്യന്മാരായി. നെരുവമ്പ്രം യുപിയും ചെറുകുന്ന് ജിജിവിഎച്ച്എസ്എസും രണ്ടാം സ്ഥാനം പങ്കിട്ടു. എല്‍പി വിഭാഗത്തില്‍ വിളയാങ്കോട് സെന്റ് മേരീസ് എല്‍പി സ്‌കൂളും ഏഴോം ഹിന്ദു എല്‍പി സ്‌കൂളും ചാമ്പ്യന്മാരായി. ചെറുകുന്ന് ബാക്കിത ഇംഗ്ലീഷ് സ്‌കൂള്‍ റണ്ണര്‍ അപ്പായി. അറബിക് കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാട്ടൂല്‍ സിഎച്ച് മുഹമ്മദ് കോയ സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളും യുപി വിഭാഗത്തില്‍ മെക്ക പഴയങ്ങാടിയും എല്‍പി വിഭാഗത്തില്‍ വെങ്ങര മാപ്പിള എല്‍പിയും മെക്ക പഴയങ്ങാടിയും ചാമ്പ്യന്മാരായി .പുതിയങ്ങാടി ജമാ അത്ത് ഹൈസ്‌കൂള്‍, വെങ്ങര മാപ്പിള യുപി, മാടായി ജിഎം യുപി എന്നിവര്‍ റണ്ണര്‍ അപ്പായി. സംസ്‌കൃതോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചെറുകുന്ന് ജിജിവിഎച്ച്എസ്എസും യുപി വിഭാഗത്തില്‍ പുറച്ചേരി ഗവ: യുപി സ്‌കൂളും ജേതാക്കളായി. വെങ്ങര ഗവ: വെല്‍ഫേര്‍ യുപി സ്‌കൂള്‍ രണ്ടാമതെത്തി. സമാപന സമ്മേളനം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.പ്രീത മുഖ്യാതിഥിയായി. കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞാരാമന്‍ അധ്യക്ഷത വഹിച്ചു.എ.ഇ.ഒ. കെ.ഗംഗാധരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.വി.രാജന്‍, പ്രഥമാധ്യാപകന്‍ പി.അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.