പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനക്കാലം ആരംഭിക്കാനിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി ദുരുദ്ദേശപരമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ഇ.എസ്.ബിജു പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്. സിപിഎം നേതാക്കളേയും നിരീശ്വരവാദികളേയും ബോര്‍ഡില്‍ തിരുകിക്കയറ്റാനുള്ള ശ്രമമാണിതിനുപിന്നില്‍. ശബരിമലതീര്‍ത്ഥാടന മുന്നൊരുക്കങ്ങളെ ഇത് ബാധിക്കും. ഓര്‍ഡിനന്‍സ് ഗവര്‍ണ്ണര്‍ മടക്കണം. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷധിക്കുന്നതായും ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: