മനുഷ്യക്കടത്ത്: പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

Friday 10 November 2017 6:10 pm IST

കോഴിക്കോട്: മനുഷ്യക്കടത്ത് സംബന്ധിച്ച് സംസ്ഥാന വനിതാ കമ്മീഷന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് കമ്മീഷന്‍ അംഗങ്ങളായ എം. എസ്. താരയും ഷിജി ശിവജിയും പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളിലെ സിറ്റിങ്ങിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ഇത് സംബന്ധിച്ചുള്ള ദേശീയ വനിതാ കമ്മീഷന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ എം.എസ്. താര, കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ആ പ്രസ്താവനയെന്നും ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.