സോളാര്‍ റിപ്പോര്‍ട്ട് അന്തിമമല്ല: ശശി തരൂര്‍

Friday 10 November 2017 12:43 pm IST

കൊച്ചി: സോളാര്‍ കേസില്‍ ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അന്തിമമല്ലെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുകള്‍ ഒന്നുമില്ലെന്നും ശശി തരൂര്‍ എം.പി. പലരുടെയും മൊഴിയുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രം സമര്‍പ്പിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടാണത്. ഇത് എങ്ങനെ കമ്മീഷന്റെ കണ്ടെത്തലായോ അന്തിമറിപ്പോര്‍ട്ടായോ പരിഗണിക്കും?. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ തുടരന്വേഷണം സാധ്യമല്ലെന്ന് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി പോലും നിയമോപദേശം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ കേസ് അന്വേഷിക്കരുതെന്നും തരൂര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.