കോട്ടയം: സാമൂഹ്യ മുന്നേറ്റത്തിന് സ്ത്രീശക്തി എന്ന മുദ്രാവാക്യവുമായി സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചുവരുന്ന മഹിളാ ഐക്യവേദിയുടെ സംസ്ഥാന പഠനശിബിരം ഇന്നും നാളെയുമായി ചാലക്കുടി വ്യാസവിദ്യാനികേതന്‍ സ്കൂളില്‍ നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍ അറിയിച്ചു.
ഇന്ന് 2ന് ആരംഭിക്കുന്ന ശിബിരിത്തില് സംസ്ഥാന പ്രസിഡന്റ് നിഷാസോമന്‍ അദ്ധ്യക്ഷയാകും. ഭാരതീയ സ്ത്രീത്വം എന്ന വിഷയം അവതരിപ്പിച്ച് മുന്‍ വനിതാ കമ്മീഷനംഗം ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം നിര്‍വ്വഹിക്കും. സെക്രട്ടറിമാരായ ഷിജാ, ഓമന, ശശികല ജയരാജ് എന്നിവര്‍ ശിബിരത്തിന് നേതൃത്വം കൊടുക്കും. രക്ഷാധികാരി പി.ജി. ശശികല ടീച്ചര്‍, വര്‍ക്കിങ് പ്രസിഡന്റ് പി. സൗദാമിനി, സംസ്ഥാന സംയോജകന്‍ എ. ശ്രീധരന് എന്നിവര്‍ സംസാരിക്കും.
സംസ്ഥാനത്തെ താലൂക്കുപരി പ്രധാന പ്രവര്‍ത്തകരായിട്ടുള്ള 500-ഓളം പേര് ശിബിരത്തില്‍ പങ്കെടുക്കും.
സ്ത്രീ സുരക്ഷ ആനുകാലിക കേരളത്തില്‍ എന്ന വിഷയത്തില്‍ ഏറ്റുമാനൂരപ്പന് കോളേജ് അസോസിയേറ്റ് പ്രൊഫ. സരിത അയ്യരും ഹിന്ദുധര്‍മ്മ പരിചയം എന്ന വിഷയത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരിയും ക്ലാസ് നയിക്കും. സംഘടന എന്ന വിഷയം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് അവതരിപ്പിക്കും. ലൗവ് ജിഹാദ് കേരളത്തില്‍ എന്ന വിഷയത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ ക്ലാസ് എടുക്കും. ഞായറാഴ്ച ഒരുമണിക്ക് നടക്കുന്ന സമാപനയോഗത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല സമാപന സന്ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: