ഇരിട്ടി: ഇലക്ഷന് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന നാഷണല്‍ ലവല്‍ ക്വിസ് മത്സരത്തിലേക്കുള്ള പ്രതിനിധികളെ കണ്ടെത്താന്‍ ഇരിട്ടി താലൂക്ക് തലത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒന്നാം സ്ഥാനം നേടി. ഐജെഎം ഹയര്‍സെക്കണ്ടറി രണ്ടാം സ്ഥാനവും, പാല ഗവ.ഹയര്‍സെക്കണ്ടറി മൂന്നാം സ്ഥാനവും നേടി.
നാലും, അഞ്ചും സ്ഥാനങ്ങള്‍ നേടിയ അങ്ങാടിക്കടവ് ഹയര്സെക്കണ്ടറിയും, മണത്തണ ഗവ.ഹയര്സെക്കണ്ടറിയും ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടിയവരെ ഇരിട്ടി താലൂക്ക് തഹസില്‍ദാര്‍ കെ.കെ.ദിവാകരന് സമ്മാനദാനം നല്കി അനുമോദിച്ചു. ഇലക്ഷന് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.പി.മജീദ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മത്സരം ഈ മാസം 17ന് മുന്‍പായി നടക്കും. ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് കലക്ടറേറ്റ് ഇലക്ഷന് വിഭാഗത്തിലെ 04972 709140 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: