കണ്ണൂര്‍: ജപ്പാന് സ്വദേശി മയ്ബുക്കാന് ഗോജു റ്യു കരാത്തെ മാസ്റ്റര്‍ ഹന്‍സി മസാക്കി ഇക്കെ മിയാഗി 13 ന് കൂടാളി കരാത്തെ സ്കൂളിലും 14 മുതല്‍ 16 വരെ അഴീക്കോട് മാര്‍ഷ്യല്‍ ആര്‍ട്സ് ട്രയിനിംഗ് സ്കൂളിലും പരിശീലനം നല്‍കും. ഗോജു റ്യൂ കരാത്തെയില്‍ ഒമ്പതാമത് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റ് നേടി ഇദ്ദേഹം ഇക്കെ മിയാഗി റ്യൂ കരാത്തെയുടെ സ്ഥാപകനാണ്. ഇദ്ദേഹത്തിന്റെ വരവുമായി ബന്ധപ്പെട്ട് അഴീക്കോട് മാര്‍ഷ്യല്‍ ആര്‍ട്സ് ട്രയിനിഗ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ അഴീക്കോട് ഹയര്‍സെക്കന്ററി സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 150 കുട്ടികള്‍ക്ക് ഒരുമാസത്തെ സൗജന്യ പരിശീലനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: