ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്

Friday 10 November 2017 8:12 pm IST

വളയം: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. ആലംങ്കോട്ട് കണാരന്റെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത്. കണാരന്റെ മകന്‍ അക്ഷയ് ആര്‍എസ്എസ് ശാഖ മുഖ്യശിഷ്യക് ആണ്. വ്യാഴാച രാത്രി പതിനൊന്നരയോടെ ആണ് വീടിനു നേരെ ബോംബേറുണ്ടായത്. വീട്ടില്‍ ആളുകള്‍ ഉറങ്ങി കിടക്കുന്ന സമയത്തായിരുന്നു സ്‌ഫോടനം നടന്നതെങ്ങിലും ആളപായമില്ല. അക്രമത്തില്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. കെ.ടി. കുഞ്ഞിക്കണ്ണന്‍, സി. ബാബു, കെ. ഗംഗാധരന്‍, ആര്‍.പി. വിനീഷ്, എ.പി. കണാരന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.