മൂടാടി ഗ്രാമപഞ്ചായത്ത് ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ ഒരുങ്ങുന്നു

Friday 10 November 2017 8:13 pm IST

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് ഹരിത പെരുമാറ്റചട്ടം ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം എന്ന പരിപാടിയുടെ ഭാഗമായി മാലിന്യ സംസ്‌കരണത്തിന് വേണ്ടി വിവിധ പദ്ധതികള്‍ക്ക് ആരംഭം കുറിച്ചിട്ടുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് മുഴുവന്‍ വീടുകളിലും സര്‍വ്വേനടത്തി. സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ തൊഴിലുറപ്പ് പദ്ധതി മുഖേന കമ്പോസ്റ്റ് കുഴികള്‍ നിര്‍മ്മിക്കും. വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ð നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഹരിത കര്‍മ്മസേനയ്ക്കും രൂപം നല്‍കി. ഇവര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കും. പരിശീലനം നേടിയ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് പഞ്ചായത്തിലെ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററില്‍ðഏല്‍പ്പിക്കും. വീടുകള്‍ക്ക് 40 രൂപയും കച്ചവട സ്ഥാപനങ്ങള്‍ക്ക് 100 രൂപയും മാലിന്യ ശേഖരണത്തിനായി നല്‍കാനാണ് തീരുമാനം. പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ðതുമ്പൂര്‍മുഴി മാതൃകയില്‍ ജൈവമാലിന്യം സംസ്‌കരിച്ച് വളമാക്കി മാറ്റും. ഇത്തരത്തിലുള്ള ആദ്യത്തെ കേന്ദ്രം നന്തിയില്‍ ആരംഭിക്കും. വീടുകളില്‍ ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി രണ്ടായിരത്തോളം പൈപ്പ് കമ്പോസ്റ്റുകള്‍ ഇതിനകം വിതരണം ചെയ്തു. ഈ വര്‍ഷം 450 റിംഗ് കമ്പോസ്റ്റുകള്‍ വിതരണം ചെയ്യും ജനുവരി മുതല്‍ ഗാര്‍ഹിക തലത്തില്‍ മാലിന്യങ്ങള്‍ ശേഖരിക്കും. കല്യാണ വീടുകളിലും മറ്റും ആഘോഷപരിപാടികളിലും ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പാക്കും. വിദ്യാലയങ്ങളില്‍ ഇതിനകം തന്നെ ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ച പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. അയല്‍ സഭാതലത്തിലും വാര്‍ഡ് തലത്തിലും സംഗമങ്ങള്‍ സംഘടിപ്പിക്കും. ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിനുളള ബൈലോ ഭരണ സമിതി അംഗീകരിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ 50 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്‍പന നടത്താനോ പ്ലാസ്റ്റിക് ക്യാരിബാഗുകളില്‍ð ഭക്ഷ്യവസ്തുക്കള്‍ നല്‍കാനോ പാടില്ല. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്തില്‍ പ്രത്യേക സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ മണലില്‍ðമോഹനന്‍, ഏക്‌സാത്ത് പരിശീലകന്‍ ബിജു എന്നിവര്‍ വിവധ വിഷയങ്ങളില്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് കെ ജീവാനന്ദന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോമലത, വി.വി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.